Friday, 12 July 2013

"എന്‍റെ മാമ്പഴകാലം"



ഒരു മാമ്പഴകാലം തീരുമ്പോള്‍ മഴകാലം ജനിക്കും.
മാമ്പഴകാലത്തിലെ ഒരുപാട് ഓര്‍മ്മകള്‍ മാമ്പഴം പോലെതന്നെ മധുരം നിറഞ്ഞതായിരിക്കും.മാമ്പഴങ്ങള്‍ എനിക്കി സന്തോഷമാണ്.

പണ്ട്,പണ്ടെന്നുപറഞ്ഞാല്‍ കുറെ പണ്ട്,അച്ഛനും ഞാനും പുലര്‍ച്ച മാമ്പഴം പെറുക്കാന്‍ ഇറങ്ങും.ഒരു വലിയ ബക്കറ്റ് നിറയെ മാമ്പഴം കിട്ടാറുണ്ട് ,പുളിയന്‍ മാങ്ങ,മൂവാണ്ടന്‍ മാങ്ങ,കപ്പലുമാങ്ങ,നീരുകുടിയന്‍ എന്നിവയൊക്കെ,കുറെയേറെ.!!
നീരുകുടിയന്‍റെ മണം മതി വായിലിങ്ങനെ വെള്ളം വരും.!!
അന്ന് ഞാന്‍ ദിവസവും നൂറു മാമ്പഴമൊക്കെ തിന്നിരുന്നു.!!

അന്നെന്‍റെ വീടിനു ചുറ്റും കുറെ മാവുകള്‍ ഉണ്ടായിരുന്നു.പുറകിലെ പാടത്തും.
പറമ്പില്‍ ഏറ്റവും വലുത് പുളിയന്‍ മാവായിരുന്നു.അതിന്‍റെ ഒത്ത കൊമ്പുകളെല്ലാം ചെരിഞ്ഞു നിന്നിരുന്നത് പുറകിലെ പാടത്തേക്കായിരുന്നു.
നനവുള്ള കറുകപ്പുല്ലുകള്‍ക്കിടയില്‍ ഇളം മഞ്ഞ നിറമുള്ള അതിന്‍റെ നിറയെ മാമ്പഴങ്ങള്‍ വീണുകിടക്കാരുണ്ടായിരുന്നു,അതെല്ലാം പെറുക്കി പെറുക്കി ഞാന്‍ നടക്കും.പുറകെ അച്ഛനും.
കറുകപുല്ലിന്‍റെയും,തണുത്ത മഞ്ഞിന്‍റെയും,പാടത്തെ ചെളിയുടെയും,വീണുകിടക്കുന്ന മധുരകനികളുടെയും മണമെല്ലാം കൂടികലര്‍ന്നിട്ടാ പുലര്‍കാലം മറ്റാരെയും അസൂയപെടുത്താവുന്നവിധം ഓര്‍മ്മകള്‍ എനിക്ക് സമ്മാനിച്ചു.ഇപ്പോള്‍ ആ വലിയ മാവില്ല,അത് വീണു.ആ മാവ് വീണപ്പോള്‍ ഞാന്‍ കരഞ്ഞു.കാരണം,എന്‍റെ ചുറ്റുമുള്ള മാവുകളുമായി ആരുമറിയാത്ത ഒരു ചങ്ങാത്തം എനിക്കുണ്ടായിരുന്നു.ഞാന്‍ അവയോട് സംസാരിച്ചിരുന്നു,അവ എനിക്കുവേണ്ടി മാമ്പഴം പൊഴിച്ചിരുന്നു...

(തുടരും)

No comments:

Post a Comment